നടന്‍ പിജുഷ് ഗാംഗുലി കാറപകടത്തിൽ മരണമടഞ്ഞു

പ്രശസ്ത ബംഗാളി നടന്‍ പിജുഷ് ഗാംഗുലി (50) കാറപകടത്തിൽ മരണമടഞ്ഞു. ഒരാഴ്ചയായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ചൊവ്വാഴ്ച ഹൌറ ജില്ലയിലെ സന്ദ്രഗാഞ്ചിയില്‍ കിഴക്കന്‍ മിഡ്നാപുരിലാണ് അപകടമുണ്ടായത്. ഗാംഗുലിയും സുഹൃത്ത് മാളബിക സെന്നും കോല്‍ക്കത്തയിലേക്ക് ഒരു പരിപാടി കഴിഞ്ഞു മടങ്ങിവരികയായിരുന്നു. അപകടത്തില്‍ ഗാംഗുലിയുടെ തലയ്ക്കാണു പരിക്കേറ്റിരുന്നത്. ഗാംഗുലിയുടെ കാർ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മാളബിക സെന്നിന്റെ നില ഗുരുതമല്ല.

അപർണ സെന്നിന്റെ ഗയ്നാർ ബക്ഷ, ലാപ്ടോപ്, അഞ്ചൻ ഗുപ്തയുടെ ബ്യോംകേഷ് ബക്ഷി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങൾ.