തെലുങ്കാനയിലെ ഒരു ഗ്രാമം ദത്തെടുത്ത് പ്രകാശ് രാജ്

സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന് പിന്നാലെ ഒരു ഗ്രാമം മുഴുവന്‍ ദത്തെടുത്ത് നടന്‍ പ്രകാശ് രാജും. മെഹബൂബ് നഗര്‍ ജില്ലയിലെ പിന്നാക്കഗ്രാമമായ കൊണ്ടാറെഡ്ഢിപല്ലെ എന്ന ഗ്രാമമാണ് ദത്തെടുത്തത്.

ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഗ്രാമീണര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരിക്കും വികസനപദ്ധതികള്‍ നടപ്പാക്കുക. പുതിയ രീതിയിലുള്ള കൃഷി രീതികള്‍ പരീക്ഷിക്കാനാണ് താരത്തിന്റെ പുറപ്പാട്

തെലുങ്കിലെ സൂപ്പര്‍താരം മഹേഷ് ബാബു ഗുണ്ടൂര്‍ ജില്ലയിലെ ബുറിപ്പാലം ഗ്രാമം ദത്തെടുത്തിരുന്നു..