പ്രീതി സിന്റ വിവാഹിതയാകുന്നു ?

യുവരാജ് സിങ്, ഹർഭജൻ സിങ് വിവാഹനിരയിൽ ഇനി ബോളിവുഡ് സുന്ദരി പ്രീതി സിന്റയുടെ ഊഴം. ബോളിവുഡ്‌ താരം പ്രീതി സിന്റ വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. പ്രീതിയും അമേരിക്കയിലുള്ള കാമുകനുമായി 2016 ജനുവരിയില്‍ വിവാഹം കഴിക്കാനൊരുങ്ങുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജെനി എന്നാണ്‌ കാമുകന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. സ്‌ഥിരമായി ഇരുവരും അമേരിക്കയില്‍ കൂടിക്കാഴ്‌ച നടത്താറുള്ളതായും മുൻകാമുകനായ നെസ് വാഡിയയുമായുള്ള പ്രീതിയുടെ പ്രണയതകർച്ചയില്‍ താങ്ങായി നിന്നത് ജെനിയാണെന്നും പറയുന്നു.