പ്രിയങ്ക ഇനി ഹോളിവുഡില്‍

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അമേരിക്കന്‍ ടിവി സീരിസില്‍ നായികയായി എത്തുന്നു. എബിസി നെറ്റ് വര്‍ക്കിന്‍റെ ക്വാന്‍റിക്കോ എന്ന ടിവി സീരിസിലാണ് നായികാ പ്രാധാന്യമുള്ള വേഷത്തില്‍ പ്രിയങ്ക എത്തുന്നത്.

ജേക്ക് മക്ലൂഗ്ലിന്‍ നായകനാകുന്ന ആക്ഷന്‍ സീരിസില്‍ എഫ്ബിഐ ഏജന്റായാണ് താരം എത്തുന്നത്. ചിത്രത്തിന്‍റേതായി ഇറങ്ങിയിരിക്കുന്ന ട്രെയിലറില്‍ ജേക്കും പ്രിയങ്കയും തമ്മിലുള്ള ഇഴുകിചേര്‍ന്നുള്ള രംഗങ്ങളും കാണാം. ഹോളിവുഡ് സിനിമയുടെ അതേ മേക്കിങ് തന്നെയാണ് ടെലിവിഷന്‍ സീരിസിലും ഉപയോഗിച്ചിരിക്കുന്നത്.

പ്രിയങ്കയെ സംബന്ധിച്ചിടത്തോളം കരിയറില്‍ തന്നെ വലിയൊരു ബ്രേക്ക് ആയേക്കാം ഈ സീരിയല്‍. നേരത്തെ പിറ്റ് ബുള്ളിനോടൊപ്പം പ്രിയങ്ക ചെയ്ത മ്യൂസിക് ആല്‍ബം ലോകമൊട്ടാകെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.