‘എന്‍റെയും കത്രീനയുടെയും വിവാഹം അടുത്തവര്‍ഷം’

അങ്ങനെ ആ കാര്യത്തില്‍ തീരുമാനമായി. ബോളിവുഡിലെ സൂപ്പര്‍കമിതാക്കളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വിവാഹിതരാകുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ കത്രീനയുമായുള്ള തന്റെ പ്രണയം തുറന്നുപറഞ്ഞത്.

അടുത്തവര്‍ഷം അവസാനത്തോടെ വിവാഹം നടത്തുമെന്നും ഈ വര്‍ഷം കുറെ അധികം സിനിമകളുമായി ഞങ്ങള്‍ രണ്ടു പേരും തിരക്കിലാണെന്നും വിവാഹക്കാര്യത്തില്‍ ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും രണ്‍ബീര്‍ വെളിപ്പെടുത്തി.

ഇപ്പോളെങ്കിലും ഞങ്ങളുടെ ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ക്കിടയിലുള്ള ബന്ധത്തോടുള്ള അനാദരവായിരിക്കും അത്. എനിക്ക് ഇപ്പോള്‍ 33 വയസ്സായി. ഒരു കുടുംബം എനിക്കും ആവശ്യമാണ്. കത്രീനയ്ക്കും അതേ ആഗ്രഹം തന്നെയാണ്. രണ്‍ബീര്‍ പറയുന്നു.

സിനിമ എല്ലാമായ ഒരു കുടുംബത്തില്‍ ജീവിച്ചുവളര്‍ന്നവാണ് ഞാന്‍. അതുകൊണ്ടു തന്നെ ഗോസിപ്പുകളുടെ പ്രാധാന്യവും കൃത്യമായി അറിയാം. എന്‍റെ തിയറി സംപിള്‍ ആണ്. ഒരു ഗോസിപ്പ് ഉണ്ടായാല്‍ പ്രതികരിക്കാതിരിക്കുക. മാത്രമല്ല നമ്മളെക്കുറിച്ചും കൂടുതല്‍ തലപുകഞ്ഞ് ചിന്തിക്കാതിരിക്കുക. രണ്‍ബീര്‍ പറയുന്നു.

2009 ല്‍ അജബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. 2010 ല്‍ രാജ്‌നീതിയിലും ഇരുവരും പിന്നീട് ഒന്നിച്ചു. അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ജഗ്ഗാ ജാസൂസ് ആണ് ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം.