ആരാധന മൂത്താൽ റൺവീർ അതും ചെയ്യും

റൺവീർ സിങ് സിനിമയ്ക്ക് പുറത്തും കിടിലൻ കക്ഷിയാണ്. ഹൃതിക്കിന്റെ ബാങ് ബാങ് ചലഞ്ചിൽ സൂപ്പർഹീറോ വേഷമണിഞ്ഞ് തെരുവിൽ കൂടി ഓടി നടന്ന് ആളുകളെ ഞെട്ടിച്ച താരമാണ് രൺവീർ.

റൺവീർ ഇപ്പോൾ പാരിസിൽ ആണ്. ചിത്രീകരണത്തിരക്കിനിടെ ലഭിച്ച ഒഴിവ് ദിവസം സല്‍മാൻ ചിത്രമായ സുൽത്താൻ കാണാൻ പാരിസിലെ ഒരു തിയറ്ററിൽ കയറി.

തന്റെ പ്രിയ നടൻ കൂടിയായ സല്ലുവിന്റെ ഡാൻസ് നമ്പറുകൾ കൂടി കണ്ടപ്പോൾ ആരാധനമൂത്ത് ഭ്രാന്തനായ ഒരു ആരാധകനെപ്പോലെ സ്ക്രീനിന് മുന്നിൽ ഡാൻസ് തുടങ്ങി. സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് ആദ്യം ഇതാരാണെന്ന് മനസ്സിലായതുമില്ല. സൽമാന്റെ ഏതോ ഭ്രാന്തൻ ആരാധകനായിരിക്കുമെന്നാണ് അവരും വിചാരിച്ചത്.

എന്നാൽ പിന്നീട് ആണ് ആളുകള്‍ക്ക് മനസ്സിലാകുന്നത് അത് സാക്ഷാൽ റൺവീർ സിങ് ആണെന്ന്. പിന്നെ നടനൊപ്പം ഡാൻസ് കളിക്കാനും സെൽഫി എടുക്കാനുമുള്ള ശ്രമത്തിലായിരുന്നു പ്രേക്ഷകരും.