കാമുകനായാല്‍ രണ്‍വീറിനെപ്പോലെ ആകണം

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും നടന്‍ രണ്‍വീര്‍ സിങും പ്രണയത്തിലാണെന്ന് ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാല്‍ ദീപികയോട് രണ്‍വീറിന് ഇത്രയ്ക്ക് സ്നേഹമുണ്ടെന്ന് അറിയില്ലായിരുന്നു.

പുതിയ ചിത്രമായ ബജ്രാവോ മസ്താനിയുടെ ഒരു പാട്ട് പുറത്തിറക്കുന്നതിനായി പൂനൈയില്‍ എത്തിയതായിരുന്നു രണ്‍വീറും ദീപികയും. എന്നാല്‍ ചടങ്ങിന് തടിച്ചുകൂടിയ ജനങ്ങള്‍ ഇരുവരെയും വളഞ്ഞു. ചുറ്റും ബോഡിഗാര്‍ഡ് ഉണ്ടായിട്ടുപോലും ഒരുരക്ഷയുമില്ല.

തിക്കിലും തിരക്കിലും ദീപികയുടെ ബുദ്ധിമുട്ട് കണ്ട രണ്‍വീര്‍ ഉടന്‍ തന്നെ രണ്ടു കൈയ്യും ചേര്‍ത്ത് ദീപികയെ ചുറ്റിപ്പിടിച്ചു. ദീപികയാകട്ടെ രണ്‍വീറിന്‍റെ കൈയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നടന്നു.

എന്തായാലും തക്കസമയത്ത് രണ്‍വീര്‍ ഇങ്ങനെ പ്രതികരിച്ചതുകൊണ്ട് തടികേടാകാതെ ദീപിക രക്ഷപ്പെട്ടു.