കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍

ഭാരതത്തിന്റെ തീരാനഷ്ടമാണ് എ.പി.ജെ. അബ്ദുൽ കലാമിന്റെ വിടവാങ്ങൽ. മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ ഉയരങ്ങളിൽ എത്തിച്ച ലോകോത്തര ശാസ്ത്രജ്ഞനുമായ അദ്ദേഹത്തിന്‍റെ നഷ്ടത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖര്‍.

അമിതാഭ് ബച്ചന്‍

അതിബുദ്ധിശാലി, കുട്ടികളെപ്പോലെയുള്ള പെരുമാറ്റം, എല്ലാവരും ഒരുപോലെ സ്നേഹിച്ച വ്യക്തിത്വം. എല്ലാ പ്രാര്‍ഥനകളും നേരുന്നു..

ഷാരൂഖ് ഖാന്‍

ഗുര്‍ദസ്പൂരിലെ തീവ്രവാദആക്രമണം, ഇപ്പോള്‍ അബ്ദുല്‍ കലാമിന്‍റെ വിയോഗം, എല്ലാവരിലും സമാധാനം വിതയ്ക്കട്ടെ..

സല്‍മാന്‍ ഖാന്‍

ഒരിക്കല്‍പോലും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല, എന്നും ആദരവും ബഹുമാനവും ഉണ്ട്. ഒരു ശാസ്ത്രഞ്ജനായും പ്രസിഡന്‍റായും അദ്ദേഹം എല്ലാ തലമുറയ്ക്കും പ്രചോദനമാണ്. നിങ്ങളുടെ ഹൃദയം ഒരാളെ കാണാന്‍ ആഗ്രഹിച്ചാല്‍ അത്വച്ചുതാമസിപ്പിക്കരുത്. ഇന്ത്യയുടെ നഷ്ടമാണ് കലാം സാബ്...

മമ്മൂട്ടി

ഇന്ത്യയിലെ വലിയൊരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പുരോഗമനവാദിയും കാലത്തിനപ്പുറം ചിന്തിച്ചുതുടങ്ങിയ വ്യക്തിയും .. മിസൈല്‍ മനുഷ്യന് വിട...

മോഹന്‍ലാല്‍

ശ്രീ അബ്ദുല്‍ കലാം സാറിന്‍റെ വിയോഗത്തില്‍ ഞാന്‍ തീര്‍ത്തും ദുഃഖിതനാണ്. ഇത്രയധികം അറിവും രാഷ്ട്രത്തിന് പ്രചോദനവുമായി തീര്‍ന്ന വ്യക്തി. അദ്ദേഹത്തിന്‍റെ അധ്യാപകവൃത്തിയും ചിന്തകളും എന്നും നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകും. കലാം സാറിന്‍റെ വിടവാങ്ങല്‍ പകരംവയ്ക്കാനാകാത്ത നഷ്ടമാണ്.

പ്രിയങ്ക ചോപ്ര

ഡോ. കലാമിനെപ്പോലെ അപൂര്‍വം ചിലരേ ഉണ്ടാകൂ. ഇന്ത്യയുടെ ഒരു തീരാനഷ്ടം തന്നെയാണ് കലാമിന്‍റെ വിടവാങ്ങല്‍.