Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനയുടെ ആഗ്രഹം സഫലമാക്കി ഷാരൂഖ് ഖാന്‍

shahrukh-saina

ഒടുവില്‍ സൈനയുടെ സ്വപ്നം പൂവണിഞ്ഞു. ബോളിവുഡിന്‍റെ സൂപ്പര്‍താരം ഷാരൂഖ് ഖാനെ നേരിട്ട് കാണാനുള്ള ആഗ്രഹമാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്. ഹൈദരാബാദില്‍ ഷൂട്ടിങ് സെറ്റില്‍ എത്തിയാണ് സൈന തന്‍റെ പ്രിയതാരത്തെ കണ്ടത്.

സിനിമാഷൂട്ടിങിനായി ഷാരൂഖ് ഖാന്‍ ഹൈദരാബാദിലെത്തിയെന്ന് അറിഞ്ഞ സൈന അദ്ദേഹത്തെ കാണാന്‍ ആഗ്രഹുമുണ്ടെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഷാരൂഖ് ആ ട്വീറ്റ് കാണാനിടയാകുകയും അതിന് മറുപടി കൊടുക്കുകയും ചെയ്തു. ‘രാത്രിയില്‍ സൈനയെവിളിക്കാമെന്നും നല്ലൊരു സമയം നോക്കി കാണാനെന്നുമായിരുന്നു ഷാരൂഖിന്‍റെ ട്വീറ്റ്.

അങ്ങനെ ഹൈദരാബാദ് ചിത്രീകരണസ്ഥലത്തെത്തി ഷാരൂഖുമായി സംസാരിക്കാനും പരിചയപ്പെടാനും സൈനയ്ക്ക് കഴിഞ്ഞു. സൈനയുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യാനും ഷാരൂഖ് മറന്നില്ല. ‘ബാഡ്മിന്‍റണില്‍ ൈസനയെ തോല്‍പ്പിക്കാന്‍ ഒരു വിദ്യയും ഷാരൂഖ് പറഞ്ഞു തന്നു.

Made sure Saina Nehwal had no strings in her racquet..maybe the only way to beat her at badminton. You have a lovely family. -ഇതായിരുന്നു ഷാരൂഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.