സല്‍മാന്‍ ഖാന് ജാമ്യം

വാഹനാപകടക്കേസില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് ജാമ്യം. രണ്ടു ദിവസത്തെ ഇടക്കാലജാമ്യമാണ് ബോംബെ ഹൈക്കോടതി അനുവദിച്ചത്.

2002ലെ വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന് 5 വര്‍ഷം തടവിന് വിധിച്ചിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള എല്ലാകുറ്റങ്ങളും തെളിഞ്ഞു. ഡ്രൈവറല്ല വാഹനോടിച്ചതെന്നും വ്യക്തമെന്ന് ജഡ്ജി പറഞ്ഞു. ഡ്രൈവറല്ല സല്‍മാന‍് തന്നെയാണ് വണ്ടി ഓടിച്ചരുന്നതെന്നും താരം മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. മുംബൈ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി. ഡബ്ല്യു ദേശ്പാണ്ഡെയാണ് സല്‍മാനെതിരെ വിധി പറഞ്ഞത്.