സുൽത്താന് രണ്ടാം ഭാഗം വരുന്നു

ഈദ് റിലീസായി എത്തിയ സൽമാൻ ഖാന്റെ ബ്ലോക്ബസ്റ്റർ ചിത്രം സുൽത്താന് രണ്ടാം ഭാഗം വരുന്നു. നിർമാതാവ് ആദിത്യ ചോപ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചിത്രം അടുത്തവർഷം റിലീസ് ചെയ്യാനാണ് പദ്ധതി. അലി അബ്ബാസ് സഫർ തന്നെയാകും സംവിധാനം. എന്നാൽ നായികയായി അനുഷ്ക ശർമ എത്തുമോയെന്ന് കണ്ടറിയണം.

ചിത്രത്തിനും അതിലെ കഥാപാത്രത്തിനും കിട്ടിയ മികച്ച സ്വീകാര്യതയാണ് അണിയറപ്രവർത്തകരെ രണ്ടാം ഭാഗത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ 4350 സ്‌ക്രീനുകളിലും വിദേശത്ത് 1100 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തിയത്. സിനിമ ആദ്യദിനം നേടിയത് 40 കോടിയാണ്.