വിധി കേട്ട് സല്‍മാന്‍റെ അമ്മ മോഹാലസ്യപ്പെട്ടു

വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന കോടതി വിധി കേട്ട സല്‍മാന്‍റെ മാതാവ് മോഹാലസ്യപ്പെട്ട് വീണു. വീട്ടിലായിരുന്ന അമ്മ മാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത അറിഞ്ഞത്. അമ്മയുടെ വിവരം അറിഞ്ഞ സല്‍മാന്‍റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ കോടതി മുറി വിട്ട് വീട്ടിലേയ്ക്ക് തിരിച്ചു. സല്‍മാന്‍റെ സഹോദരിമാര്‍ കോടതിയിലുണ്ട്.

മാധ്യമങ്ങളുടെയും ആരാധകരുടെയും വന്‍തിരക്കാണ് കോടതിയില്‍ അനുഭവപ്പെട്ടത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരും തിരക്കു നിയന്ത്രിച്ച പൊലീസുകാരുമായി വാക്കേറ്റവും ഉണ്ടായി.

വിധി അറിഞ്ഞ് സല്‍മാന്‍റെ വീടിന് പുറത്ത് ആരാധകരുടെ ഒരുവന്‍നിര തന്നെയാണ് തടിച്ചുകൂടിയിരിക്കുന്നത്. ബോളിവുഡ് സിനിമാരംഗത്തു നിന്ന് വിധി കേട്ട് നിരവധി പേര്‍ പ്രാര്‍ത്ഥനയും ആശ്വാസവാക്കുകളുമായി രംഗത്തെത്തി. സല്‍മാന്‍റെ ഈ അവസ്ഥയില്‍ വളരെയധികം വിഷമമുണ്ടെന്ന് ഹേമാമാലിനി പ്രതികരിച്ചു.