ദുബായില്‍ പോകാന്‍ അനുവാദവുമായി സല്‍മാന്‍ കോടതിയില്‍

വാഹനാപകടക്കേസില്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ സിനിമയുടെ തിരക്കിലേക്കിറങ്ങി കഴിഞ്ഞു. ഇതിനിടെ ദുബായിയില്‍ പോകാന്‍ അനുവാദം ചോദിച്ച് താരം മുംബൈഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

മെയ് എട്ടിനാണ് സല്‍മാന്‍ ഖാന്‍ പ്രതിയായ കേസില്‍ കോടതി താരത്തിന് ജാമ്യം നല്‍കുന്നതും അദ്ദേഹത്തിന്‍റെ ശിക്ഷ മരവിപ്പിക്കുകയും ചെയ്തത്. കൂടാത കോടതിയുടെ അനുവാദം കൂടാതെ ഇന്ത്യയ്ക്ക് പുറത്തുപോകരുതെന്നും സല്‍മാനോട് ആവശ്യപ്പെട്ടിരുന്നു.

മെയ് 29ന് ദുബായിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് സല്‍മാന്‍ പോകുന്നത്. ഇതിനായുള്ള അപേക്ഷയാണ് താരം കോടതിയില്‍ സമര്‍പ്പിച്ചത്. സല്‍മാന്‍റെ അപേക്ഷ കോടതി അടുത്ത ആഴ്ച പരിഗണിക്കും.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബജ്‌റാംഗി ഭായ്ജാന്‍ ആണ് സല്‍മാന്‍ ഖാന്റെ ഈ വര്‍ഷത്തെ ഈദ് റിലീസ്. കരീന കപൂറാണ് നായിക.