കത്രീനയെ ഫെയ്സ്ബുക്കിൽ വരവേറ്റ് സൽമാൻ

നടി കത്രീന കൈഫ് ഫെയ്സ്ബുക്കിൽ. സ്വന്തമായി ട്വിറ്റർ, ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്ലാത്ത താരം മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്നിരിക്കുന്നു.

അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ നാല് ലക്ഷത്തിലധികം ലൈക്സ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഒരു വിഡിയോയും കത്രീന പോസ്റ്റ് ചെയ്തു.

അതിനിടെ കത്രീനയ്ക്ക് ആശംസകളുമായി മുൻകാമുകനും ബോളിവുഡ് സൂപ്പർതാരവുമായ സൽമാൻ ഖാൻ രംഗത്തെത്തി.