സിനിമാക്കഥ പോലെ തന്നെയായിരുന്നു ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ജീവിതവും. ടെലിവിഷൻ താരമായി എത്തി പിന്നീട് ബോളിവുഡിലെ കിങ് ഖാന്‍ ആയി മാറിയ ഷാരൂഖിന്റെ ജീവിതം മൂന്ന് മിനിട്ട് 46 സെക്കൻഡുള്ള വിഡിയോയിൽ ദൃശ്യവത്കരിക്കുകയാണ് രാഹുല്‍ ആര്യ.
50 years of SRK in 200sec.' | SandArt by Rahul Arya
ഷാരൂഖിന്റെ 50 വര്‍ഷത്തെ ജീവിതം 200 സെക്കന്റുകൊണ്ട് വരച്ചുകാണിക്കാനുള്ള ശ്രമമാണ് ഇന്ത്യയിലെ പ്രമുഖ സാന്‍ഡ് ആർട്ടിസ്റ്റായ രാഹുല്‍ ആര്യ നടത്തിയിരിക്കുന്നത്. വരച്ചുകാണിക്കുകയെന്നാല്‍ മണലില്‍ വരച്ചാണ് ഈ മനോഹര വിഡിയോ ദൃശ്യവത്കരിച്ചിരിക്കുന്നത്. നേരത്തെ സച്ചിന്റെ വിടവാങ്ങല്‍, അബ്ദുള്‍ കലാമിന്റെ ജീവിതം, നേപ്പാള്‍ ദുരന്തമുള്‍പ്പെടെയുള്ള സംഭവങ്ങളും രാഹുൽ ആവിഷ്കരിച്ചിരുന്നു.