ബാല്യത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി സോനം

ബോളിവുഡിൽ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത താരങ്ങളിലൊരാളാണ് സോനം കപൂർ. സാമൂഹികപ്രശ്നങ്ങളിലും നടി തന്റെ അഭിപ്രായം പ്രകടമാക്കാറുണ്ട്. എന്നാൽ സോനത്തിന്റെ പുതിയ വെളിപ്പെടുത്തൽ ബോളിവുഡ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

മറ്റു പലരെയും പോലെ താനും ബാല്യകാലത്ത് പീഡനത്തിനരയായിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. രാജീവ് മസന്തുമായി നടത്തിയ അഭിമുഖത്തിലാണ് സോനത്തിന്റെ വെളിപ്പെടുത്തല്‍.

ചെറുപ്പമായിരുന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആ അവസ്ഥ ഒരുപാട് നാൾ മാനസികസംഘർഷത്തിലാക്കിയെന്നും സോനം കപൂർ പറഞ്ഞു. പിന്നീട് കൂടുതൽ പറയാൻ നടി തയ്യാറായില്ല. മറ്റുകുട്ടികൾക്ക് ഒരു മുന്നറിയിപ്പും അവബോധവും നൽകാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും നടി പറയുകയുണ്ടായി.

നടി കൽക്കി, അനൗഷ്ക ശങ്കർ, തപ്സി തുടങ്ങിയ നടിമാരും ഇതുപോലെ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.