ഷാഹിദ് കപൂര്‍ വിവാഹിതനായി

ബോളിവുഡ് നടൻ ഷാഹിദ് കപൂര്‍ വിവാഹിതനായി. മിര രാജ്പുത് ആണ് വധു. ഡൽഹിയിൽ വച്ചായിരുന്നു വിവാഹം. കപൂർ-രാജ്പുത് കുടുംബാംഗങ്ങളും ഇരുകുടുംബങ്ങളുടേയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഷാഹിദിന്റെയും മീരയുടേയും സുഹൃത്തുക്കള്‍ക്കായി റിസപ്ഷനും വിവാഹദിനം ഉണ്ടാകും.

ജൂലൈ 7ന് രാത്രി ഏഴു മുതല്‍ 10വരെയാണ് പാര്‍ട്ടി. ബി ടൗണില്‍ നിന്ന് വലിയൊരു നിര തന്നെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തും. ഡല്‍ഹി ലേഡി ശ്രീറാം കോളേജിലെ മൂന്നാം വര്‍ഷ ഇംഗീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് മിര രജ്പുത്. ഒരു ആത്മീയ സംഘടനയുടെ പരിപാടിയില്‍ വെച്ചാണ് ഷാഹിദും മിരയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇതൊരു വലിയ വിവാഹമായിരിക്കില്ലെന്നും ഷാഹിദിന്റെ മുൻ കാമുകിമാരെയൊന്നും ക്ഷണിക്കില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ഷാഹിദും മിരയും തമ്മിൽ 13 വയസിന്റെ വ്യത്യാസമുണ്ടെങ്കിലും ഇരുവരും മികച്ച ജോഡിയാണെന്നാണ് ഇരുകുടുംബങ്ങളുടേയും അഭിപ്രായം. സിനിമ മേഖലയ്ക്ക് പുറത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഷാഹിദ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.