സ്വാതന്ത്ര്യത്തിന്‍റെ വില അറിയാന്‍ ഈ വിഡിയോ കാണൂ

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം എങ്ങനെയാകുമായിരുന്നു. അതിനൊരു ഉത്തരമാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലായിരുന്നെങ്കില്‍ 2015 ലെ ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് വിഭാവനം ചെയ്യുകയാണ് മനോജ് വാജ്‌പേയും രവീണ ടണ്ടനും അഭിനയിച്ച ഈ ഷോര്‍ട്ട് ഫിലിം..

വിനയ് ജെയിസ്വാള്‍ സംവിധാനം ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ മുംബൈയിലെ ജീവിക്കുന്ന ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തിലെ ദമ്പതികളായാണ് ഈ താരങ്ങള്‍ അഭിനയിക്കുന്നത്. ഒരു രാത്രി ഡിന്നറിനായി പുറത്തുപോകുന്ന ഇവരുടെ ബൈക്കില്‍ ഒരു കാര്‍ വന്നിടിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന ജയ്‌ ഹിന്ദ്‌ എന്ന ഷോര്‍ട്ട് ഫിലിം ഇതുവരെ കണ്ടത് 13 ലക്ഷം ആളുകളാണ്. രവീണ ടണ്ടൻ പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്.