ഇതു പൂജ ബത്ര അല്ലെ ?

ഒരു കാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു പൂജ ബത്ര. കുറെക്കാലമായി ലൈംലൈറ്റില്‍ നിന്ന് മാറി നില്‍ക്കുന്ന താരം വൻതിരച്ചുവരവിനൊരുങ്ങുകയാണ്. ബോളിവുഡിൽ അല്ല ഹോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. നടി നായികയായി എത്തുന്ന ഹോളിവുഡ് ചിത്രം വൺ അണ്ടർ ദ് സൺ റിലീസിനൊരുങ്ങി കഴിഞ്ഞു.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കാൻ ഫിലിം ഫെസ്റ്റിവലിൽ പൂജ എത്തിയിരുന്നു. ഐശ്വര്യയെയും സോനത്തിനെയുമൊക്കെ ബോളിവുഡ് മാധ്യമങ്ങളുടെ കാമറയിൽ കണ്ടെങ്കിലും പൂജയെ ആരും തിരിച്ചറിഞ്ഞില്ലെന്ന് തോന്നുന്നു. വിവാഹം കഴിഞ്ഞതോടെ നടി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. ഡോ. സോനു അലുവാലിയ ആണ് പൂജയുടെ ഭര്‍ത്താവ്.

ഇടക്ക് എബിസിഡി 2വില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

നടിയുടെ ആദ്യ ഹോളിവുഡ് പ്രോജക്ട് ആണിത്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് വൺ അണ്ടർ ദ് സൺ. സിനിമയുടെ ട്രെയിലറും പുറത്തിറങ്ങി.

ഇപ്പോഴിതാ വീണ്ടും പൂജ വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ അഭിനയത്തിലൂടെയല്ല പകരം കാരുണ്യപ്രവര്‍ത്തനത്തിലൂടെയാണ് പൂജ ശ്രദ്ധേയയാകുന്നത്.