ഗോദയിൽ തിളങ്ങി അനുഷ്ക

ഗുസ്തി ഗോദയില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന അനുഷ്‌ക ശര്‍മയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയിൽ തരംഗം. സൽമാൻ നായകനാകുന്ന സുൽത്താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്തൊരു ചിത്രമാണിത്. അനുഷ്ക തന്നെയാണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ ചിത്രം പുറത്തുവിട്ടത്.

ഡൽഹിയിൽ കഴിഞ്ഞ രണ്ട് മാസമായി താരം കഠിനമായ പരിശീലനത്തിലായിരുന്നു. എല്ലാ ദിവസവും നാല് മണിക്കൂറാണ് പരിശീലനം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുസ്തിക്കാരനായാണ് സല്‍മാൻ ഖാൻ എത്തുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിന് മുമ്പ് വരെ തനിക്ക് ഇത് ചെയ്യാനാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് അനുഷ്ക പറയുന്നു. മാത്രമല്ല തന്നെ ഗുസ്തി പഠിപ്പിച്ച ടീം അംഗങ്ങൾക്ക് നന്ദി പറയാനും അനുഷ്ക മറന്നില്ല. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരവും താരം വർധിപ്പിച്ചിട്ടുണ്ട്.