ഇടികൂടാൻ സൽമാൻ; ‘സുൽത്താൻ’ ഫസ്റ്റ്ലുക്ക്

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൽമാൻ ചിത്രം സുൽത്താന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുസ്തിതാരമായി എത്തുന്ന സൽമാന്റെ ഗെറ്റപ്പ് തന്നെയാണ് പ്രധാനആകര്‍ഷണം.

അനുഷ്ക ശർമ നായികയാകുന്ന ചിത്രം അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺദീപ് ഹൂഡയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. അമേരിക്കൻ റസ്‌ലർ ആയ ടൈറോൺ വൂഡ്‌ലിയാണ് വില്ലൻ. ചിത്രം ഈദ് റീലീസ് ആയി പുറത്തിറങ്ങും.

സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ എന്നചിത്രവും ഷാരൂഖിന്റെ റായീസ് എന്ന ചിത്രവും ഈ വര്‍ഷത്തെ ഈദിന് ഒരേ ദിവസമാണ് പുറത്തിറങ്ങാനിരുന്നത്. എന്നാൽ റായീസിന്റെ റിലീസ് നീട്ടിവെച്ചതായാണ് റിപ്പോർട്ട്.