ഹൃതിക്കിന്‍റേത് കൊത്തിയെടുത്ത ശരീരം: സണ്ണി ലിയോണ്‍

ബോളിവുഡില്‍ ഏറ്റവും മികച്ച ശരീരത്തിന് ഉടമകള്‍ ഹൃതിക് റോഷനും പ്രിയങ്ക ചോപ്രയുമായാണെന്ന് പോണ്‍ താരവും ബോളിവുഡ് സുന്ദരിയുമായ സണ്ണി ലിയോണ്‍.

‘ നല്ല ഷേപ്പുള്ള ശരീരമാണ് പ്രിയങ്കയുടേത്. അവരെ പോലെ ഒരു ശരീരം എനിക്ക് ലഭിച്ചിരുന്നെങ്കിലെന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്. നടന്മാരില്‍ ഏറ്റവും മികച്ച ശരീരം ഹൃതിക്കിനാണ്. കൊത്തിയെടുത്ത ശരീരമാണ് ഹൃതിക്കിന്റേത്. സിനിമാ മേഖലയില്‍ എല്ലാവരും നല്ല ശരീരം ലഭിക്കാന്‍ വേണ്ടി അധ്വാനിക്കുന്നവരാണ്. എന്നാല്‍ അത്തരം വര്‍ക്കൗട്ടുകളൊന്നും അത്ര എളുപ്പമല്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു.

സണ്ണി ലിയോണിനെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന് പറഞ്ഞ രാഖി സാവന്തിനോടും താരത്തിന് മറുപടിയുണ്ടായിരുന്നു. ‘ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്. നമ്മളെക്കുറിച്ച് ആളുകള്‍ മോശം പറയുമ്പോള്‍, തല്ലു കൊള്ളുമ്പോള്‍ , തല്ലുകൊണ്ട് വീഴുമ്പോള്‍ എഴുന്നേറ്റ് അവരെ നോക്കി ഒന്നു പുഞ്ചിരിക്കുക. ഇതാണ് അവര്‍ക്കുള്ള മറുപടി. സണ്ണി പറഞ്ഞു.

സണ്ണി പുറത്തിറക്കിയ വര്‍ക്കൗട്ട് ഡിവിഡിയുടെ പ്രകാശന ചടങ്ങിനിടെയാണ് അഭിപ്രായം പ്രകടമാക്കിയത്‍. വ്യത്യസ്ത തരത്തിലുള്ള വര്‍ക്കൗട്ട് സെഷനുകളാണ് ഡിവിഡിയില്‍ ഉള്ളത്.