സണ്ണി ലിയോൺ പെർഫ്യും ഉടൻ എത്തും

അങ്ങനെ സണ്ണി ലിയോണിന്റെ പേരിലുള്ള പെർഫ്യൂം വിപണിയിലെത്തുന്നു. ലസ്റ്റ് ബൈ സണ്ണി ലിയോൺ എന്ന പേരിലുള്ള പെർഫ്യും ഉടൻ വിപണികളിലെത്തുമെന്ന് സണ്ണി തന്നെയാണ് അറിയിച്ചത്. ഭർത്താവ് ഡാനിയൽ വെബർ പെർഫ്യൂമുമായി നിൽക്കുന്നൊരു ചിത്രവും നടി പോസ്റ്റ് ചെയ്തു.

നേരത്തെ ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് ബ്യൂട്ടിവേള്‍ഡ് പ്രദര്‍ശനത്തിനിടയില്‍ പ്രചരണത്തിന്റെ ഭാഗമായി പെർഫ്യും പുറത്തിറക്കിയിരുന്നു.