സെൻസർ ബോർഡിനെ മറികടക്കുകയാണ് ലക്ഷ്യം: സണ്ണി ലിയോൺ

Sunny Leone

മസ്തിസാദെ പോലുള്ള അഡൾട്ട് ചിത്രങ്ങൾ കാണാൻ രാജ്യത്ത് ആളുണ്ടെന്ന ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോൺ. 18 വയസ് പൂർത്തിയായവർ മാത്രം ഈ ട്രെയിലർ കാണുക എന്ന മുന്നറിയിപ്പോടെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് ഏറെ വിമർശനങ്ങൾക്ക് ഇടയായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.

മസ്തിസാദെ ഒരു അശ്ലീല കോമഡി ചിത്രമല്ല, മറിച്ച് മുതിർന്നവർക്കുള്ള കോമഡി ചിത്രമാണ്. സെൻസർ ബോർഡ് ഞങ്ങളെ നിയന്ത്രിക്കുന്നുണ്ട് എന്നാൽ ആ നിയന്ത്രണം മറികടന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യം - സണ്ണി പറയുന്നു. മുതിർന്നവർക്കുള്ള കോമഡി ചിത്രമാണെങ്കിലും ചിത്രത്തിന്റെ കഥ മികച്ചതാണെന്നും താരം വ്യക്തമാക്കുന്നു.

സണ്ണി ലിയോൺ ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് മസ്തിസാദെ. ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അശ്ലീലം നിറഞ്ഞ ഒരു ട്രെയിലർ ഇറങ്ങുന്നത്. സണ്ണി പൂർണനഗ്നനയായി ട്രെയിലറിൽ എത്തുന്നു. അശ്ലീല രംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ചൂടൻ രംഗങ്ങളുടെയും അതിപ്രസരമാണ് ട്രെയിലറിൽ. മിലാപ്‌ സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷമാണ് സണ്ണിയുടേത്‌.

ചിത്രത്തിന് സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഏറെ നാളത്തെ കാലതാമസം വന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ചില സീനുകളും ഡയലോഗുകളും എടുത്ത് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് ക്ലിയറന്‍സ് ലഭിച്ചത്.