‘സണ്ണി ലിയോണിന്‍റെ പരസ്യങ്ങള്‍ മാനഭംഗം വര്‍ധിപ്പിക്കും’

സണ്ണി ലിയോൺ അഭിനയിച്ച ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ രാജ്യത്ത് ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് അതുൽ കുമാർ അഞ്ചാൻ. സണ്ണി അഭിനയിച്ച പരസ്യം ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ്’ ചെയ്യുന്നതെന്നാണ് നേതാവിന്റെ അഭിപ്രായം. ഒരിക്കൽ ഞാനത് കാണാൻ ഇടയായി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും താൻ ഛർദ്ദിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു

ബോളിവുഡിൽ എത്തുന്നതിന് മുമ്പ് നിരവധി പോൺ ചിത്രങ്ങളിൽ അഭിനയിച്ചവരാണ് സണ്ണി ലിയോണെന്നും വീഡിയോയിൽ ഇദ്ദേഹം ആഞ്ഞടിച്ചു. ഇത്തരം പരസ്യങ്ങൾ അനുവദിക്കുന്നത് മൂല്യച്യുതിക്ക് ഇടയാക്കുമെന്നും അതുൽ കുമാർ ആരോപിച്ചു. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ പൊതുജന റാലിയിൽ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന.