ശ്വേത ബാസു തിരികയെത്തുന്നു

അനാശാസ്യപ്രവർത്തനമാരോപിച്ച് പിടിയിലായ നടി ശ്വേത ബാസു സജീവ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നു. എഐബിയുടെ ഏറ്റവും പുതിയ വിഡിയോയിലാണ് നടി ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സോഷ്യൽ മീഡിയകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ളതാണ് ഇൗ വിഡിയോ. ഇന്റർനെറ്റിൽ നടക്കുന്ന പ്രശ്നങ്ങളും തട്ടിപ്പുകളും സ്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെ വിവരിക്കുന്ന വരികളുള്ള പാട്ട് ശ്വേത പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതാണ് വിഡിയോ.

കഴിഞ്ഞ വർഷമാണ് അനാശാസ്യ പ്രവർത്തനം ആരോപിച്ച് ശ്വേത ഹൈദരബാദ് പൊലീസിന്റെ പിടിയിലാകുന്നത്. പിന്നീട് കുറ്റവിമുക്തയാക്കപ്പെട്ടെങ്കിലും അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു നടി.