ദൂരദർശനിൽ അവതാരകനായ ഷാരൂഖ്; വിഡിയോ കാണാം

ടിവി സീരിയലുകളിലൂടെ അഭിനയരംഗത്തെത്തി ബോളിവുഡിന്റെ താരരാജാവായി മാറിയ നടനാണ് ഷാരൂഖ് ഖാൻ. സീരിയൽ അഭിനയം മാത്രമല്ല അവതാരകനായും ഷാരൂഖ് എത്തിയിരുന്നു, അതും ദൂരദർശനിൽ.

തൊണ്ണൂറുകളുടെ ആദ്യത്തിൽ ടെലിവിഷൻ പരിപാടിയുടെ അവതാരകനായിരുന്നു ഷാരൂഖ് ഖാൻ. അന്നത്തെ ഷാരൂഖിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ദൂരദർശനിൽ സംപ്രേഷണം ചെയ്തു വന്നിരുന്ന ഒരു സംഗീതപരിപാടിയുടെ അവതാരകനായിരുന്നു ഷാരൂഖ്. വളർന്നു വരുന്ന സംഗീതപ്രതിഭകളുടെ കഴിവ് കണ്ടെത്തുന്ന പരിപാടിയായിരുന്നു ഇത്. ഗായകൻ കുമാർ സാനുവാണ് അന്ന് അതിഥിയായി എത്തിയത്.