Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോക്കറ്റ് വിക്ഷേപണം; ബച്ചന്റെ ട്വീറ്റിന് ട്രോൾ മഴ

amithabh

രാജ്യാന്തര ഗവേഷണ ചരിത്രത്തില്‍ പുത്തന്‍ അധ്യായമാണ് ഐഎസ്ആര്‍ഒ എഴുതിച്ചേര്‍ത്തത്. ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നു നമ്മുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം.

ഇന്ത്യയുടെ അഭിമാനമായ പിഎസ്എല്‍വി-സി 37 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ ദൗത്യത്തെ വീക്ഷിച്ചിരുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒയുടെ ഈ വിജയം ലോക റെക്കോർഡ് നേട്ടമാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ കുതിപ്പ് നോക്കികാണുന്നത്.

ഐഎസ്ആർഒയുടെ ഈ വലിയ നേട്ടത്തെ പ്രശംസിച്ച് സിനിമാതാരങ്ങളടക്കം രംഗത്തെത്തി. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ട്വിറ്ററിൽ ഐഎസ്ആർഒ യെ പുകഴ്ത്തി എത്തി. വിക്ഷേപണം വിജയകരമായതിന്റെ സന്തോഷം പങ്കുവെച്ച അമിതാഭ് ബച്ചന് കിട്ടിയത് കൈനിറയെ ട്രോളുകളും‍.

ട്വീറ്റിലെ ഫോട്ടോയും അതിലെ ഒരു തെറ്റുമാണ് ആരാധകരെ ചൊടിപ്പിച്ചത്. അമിതാഭും അഭിഷേകും ഒരുമിച്ച് നൃത്തമാടുന്ന ചിത്രമാണ് ട്വീറ്റില്‍ ഷെയര്‍ ചെയ്തത്. കൂടാതെ 104ന് പകരം 103 സാറ്റലൈറ്റുകള്‍ എന്നാണ് അദ്ദേഹം എഴുതിയിരുന്നത്.

ആരാധ്യയുടെ കൈയിൽ നിന്നും ഇനിയെങ്കിലും ഫോൺ മേടിച്ച് കൈയിൽ വെക്കൂ ബച്ചൻ സാർ എന്നായിരുന്നു ട്വീറ്റിന് താഴെ വരുന്ന കമന്റുകൾ. മകനൊപ്പം നിൽക്കുന്ന ഈ ചിത്രം കണ്ടാൽ ഐഎസ്ആർഒ കോമ സ്‌റ്റേജില്‍ എത്തുമെന്നും ഇവർ പറയുന്നു.

Your Rating: