രാധികയുടെ നഗ്നവിഡിയോ; രണ്ടു േപര്‍ അറസ്റ്റില്‍

നടി രാധിക ആപ്തെയുടെ നഗ്നവിഡിയോ പുറത്തായ സംഭവം ബോളിവുഡ് ഒന്നടങ്കം ഞെ്ട്ടലോടെയാണ് കേട്ടത്. വാട്ട്സാപ്പിലൂടെയും യൂ ട്യൂബിലൂടെയും നടിയുടെ നഗ്നവിഡിയോ പ്രചരിക്കുകയുണ്ടായി.

സംവിധായകന്‍ അനുരാഗ്‌ കശ്യപിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ച ഹൃസ്വചിത്രത്തിലെ രംഗമാണ്‌ ചോര്‍ന്നത്‌. കശ്യപിന്റെ പരാതിയില്‍ മുംബൈ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചിരുന്നു. കേസില്‍ രണ്ടു േപര്‍ അറസ്റ്റിലായെന്നതാണ് പുതിയ വാര്‍ത്ത.

കേസ് അന്വേഷണം പൂര്‍ത്തിയായെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകള്‍ മുഴുവനായും നീക്കം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ പൊലീസ്. രാധികയെ മോശമായി കാണിക്കുവാന്‍ മനഃപൂര്‍വം ഈ വിഡിയോ ആരോ പുറത്തുവിട്ടതാണെന്നാണ് പൊലീസിന്‍റെ സംശയം.