മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ഛര്‍ദ്ദിയും കൂടിയതിനെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്.

ഡല്‍ഹി കന്ദിവാലി ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍. ചികിത്സ നടന്നുവരുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.