ദേശീയഗാനസമയത്ത് എഴുന്നേൽക്കാതിരുന്ന കുടുംബത്തെ ഇറക്കിവിട്ടു

സിനിമ കാണുന്നതിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റ് നിൽക്കാത്തതിനെ തുടർന്ന് ഒരു കുടുംബത്തെ തിയറ്ററിൽ നിന്ന് ഇറക്കിവിട്ടു. പിവിആർ മൾട്ടിപ്ളക്സ് തിയറ്ററിൽ രൺബീര്‍ കപൂറിന്റെ പുതിയ ചിത്രമായ തമാശ പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം.

സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ദേശീയഗാനം ആലപിച്ചപ്പോൾ ഒരു കുടുംബം സീറ്റിൽ തന്നെഇരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് തിയറ്ററിലെ മറ്റുള്ളവർ ഇവർക്കെതിരെ രംഗത്തെത്തി. ദേശീയഗാനത്തെ അപമാനിച്ചവർ സിനിമകാണണ്ടന്നായിരുന്നു ഇവരുടെ വാദം. രംഗം വഷളായതോടെ തിയറ്റർ അധികൃതരെത്തി ഈ കുടുംബത്തെ തിയറ്ററിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.