അച്ഛൻ ഡ്രൈവ് ചെയ്യൂ, ഞാൻ ഡാൻസ് ചെയ്യാം

ഷാരൂഖ് കാർ ഒാടിക്കുന്നു. ഇളയ പുത്രനായ അബ്റാം പിൻ സീറ്റിൽ നിന്ന് ഡാൻസ് കളിക്കുന്നു. ടീം ഷാരൂഖ ഖാൻ എന്ന എസ്ആർകെ ആരാധകരുടെ ഗ്രൂപ്പാണ് ഇൗ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഒാപ്പൺ ടോപ്പ് കാർ ഷാരൂഖ് ഡ്രൈവ് ചെയ്യുമ്പോൾ പിറകിൽ അബ്റാം എല്ലാം മറന്ന് നൃത്തം വെയ്ക്കുകയാണ്. വിഡിയോ ഇതിനകം തന്നെ ട്വിറ്ററിൽ ഹിറ്റാണ്. ജനിച്ച് അന്നു മുതൽ തന്നെ സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരമാണ് അബ്റാം. ഇൗയിടെ അബ്റാമിനെ തലകീഴായി പിടിച്ചിരിക്കുന്ന ഷാരൂഖിന്റെ മൂത്ത മകൻ ആര്യന്റെ ചിത്രവും ട്വിറ്ററിൽ ട്രെൻഡിങ് ആയിരുന്നു.

ഫാൻ, റയീസ്, ദിൽവാലേ തുടങ്ങിയ ചിത്രങ്ങളാണ് ഷാരൂഖിന്റേതായി പുറത്തു വരാനിരിക്കുന്നവ. 1991ൽ ഗൗരിയെ വിവാഹം ചെയ്ത ഷാരൂഖിന് പതിനേഴു വയസുകാരൻ ആര്യനും, പതിനഞ്ചുകാരി സുഹാനയും, രണ്ടുവയസുകാരൻ അബ്റാമും അടക്കം മൂന്നു മക്കളാണുള്ളത്