ദീപിക ഹോളിവുഡിൽ; ട്രിപ്പിൾ എക്സ് പ്രമോ വിഡിയോ

ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ നായികയായി എത്തുന്ന ഹോളിവുഡ് ആക്ഷൻത്രില്ലർ ട്രിപ്പിൾ എക്സ് : ദ് റിട്ടേൺ ഒഫ് സാൻഡെർ കേജിന്റെ പ്രമോ വിഡിയോ പുറത്തിറങ്ങി. വിൻ ഡീസൽ, ടോണി ജാ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുക.

ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വിഡിയോയിൽ ദീപികയെയും കാണാം.