രാധിക ആപ്തെയ്ക്ക് ‘ഫോബിയ’; ടീസർ കാണാം

ബോളിവുഡ് സുന്ദരി രാധിക ആപ്തെ നായികയായി എത്തുന്ന ഫോബിയ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നവാഗതനായ പവൻ കൃപനാലി സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോ ത്രില്ലറാണ്.

ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് ഫോബിയ അല്ലെങ്കിൽ അകാരണഭീതി. എട്ടുകാലിെയ പേടി, വിമാനത്തിൽ കയറാൻ പേടി തുടങ്ങി സിനിമയുടെ പ്രചാരണത്തിനായി രസകരമായ ടീസറുകളാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

ഇതിലെല്ലാം പ്രധാനവേഷത്തിലെത്തുന്നത് രാധിക തന്നെ. എന്നാൽ ഈ സിനിമയുെട കഥയുമായി ടീസറുകൾക്ക് യാതൊരു ബന്ധവും ഇല്ല.

അഹല്യ എന്ന ഹ്രസ്വചിത്രത്തിലെ രാധികയുടെ പ്രകടനമാണ് രാധികയെ ഈ ചിത്രത്തിലേക്ക് പരിഗണിക്കാന്‍ കാരണമെന്ന് സംവിധായകൻ പറയുന്നു. ഇറോസ് ഇന്റര്‍നാഷണലും നെക്‌സ്റ്റ് ജെന്‍ ഫിലിംസും ചേര്‍ന്നാണ് നിർമാണം.