ഇതിലേതാ ഒറിജിനൽ ?

പ്രിയങ്കാ ചോപ്രയുടെ അപരയെ കണ്ട് ഞെട്ടിയവരുണ്ടാകും. എന്നാൽ ഇതാ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അപരൻ. പ്രിയങ്കയുടെ അപരയെ വെല്ലുന്നതാണ് ഷാരൂഖിന്റെ ഈ ഡ്യൂപ്പ്.

ടെലിവിഷൻ നടനും മോഡലുമായ സുമീര്‍ എസ് പാസ്‌റിച്ചയാണ് കിംഗ് ഖാന്റെ രൂപസാദൃശ്യം കൊണ്ട് ഇന്റർനെറ്റിൽ താരമാകുന്നത്.

ഇന്ത്യ സാസുരല്‍ സിമാര്‍ കാ ഷോയിലൂടെയാണ് സുമീറിന്റെ ടെലിവിഷന്‍ അരങ്ങേറ്റം. പമ്മി ആന്റി വിഡിയോകളിലൂടെ സുമീര്‍ ഓൺലൈനിൽ താരമാണ്. ഈ ഒരു വിഡിയോ വൈറലായതോടെയാണ് ഷാരൂഖുമായുള്ള രൂപസാദൃശ്യം ബി ടൗണിലും ചർച്ചയായത്.