അനുഷ്കയെ വീണ്ടും പിന്തുടർന്ന് കോഹ്‌ലി

അനുഷ്കയും കോഹ‌ലിയും പിണക്കമെല്ലാം മറന്ന് ഒരുമിക്കുന്നതിന്റെ ഘട്ടത്തിലാണ്. ചെറിയ സ്നേഹപിണക്കം മൂലമാണ് രണ്ടുപേരും അകലാൻ ഇടയായത്. ഇതിൽ വാശിയേറി കോഹ്‌ലി ട്വിറ്ററിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും അനുഷ്കയെ അൺഫോളോ െചയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും ഹോട്ടലിൽ ഡിന്നറിന് ഒരുമിച്ചാണ് പോയത്. മുൻപത്തെപോലെ പൊതുചടങ്ങുകളിൽ ഒരുമിച്ചെത്തുന്ന പതിവ് ഇവർ ഒഴിവാക്കുകയും ചെയ്തു.

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്ത കൂടി. വിരാട് കോഹ്‌ലി ഒരിക്കൽകൂടി അനുഷ്കയെ പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് തന്റെ പ്രിയതമയെ പിന്തുടരുന്നു. 35 പേരെ ട്വിറ്ററിൽ പിന്തുടരുന്ന കോഹ്‌ലിയുടെ ലിസ്റ്റിൽ ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും അനുഷ്ക ശര്‍മയും മാത്രമേഒളളൂവെന്നതും ശ്രദ്ധേയം.

അനുഷ്കയെ പരിഹസിച്ചവർക്കെതിരെ പരസ്യമായി കോഹ്‍ലി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. അതിന് ശേഷവും അനുഷ്ക യാതൊന്നും പ്രതികരിച്ച് കണ്ടില്ല. ട്വന്റി20 മത്സരങ്ങൾക്കിടയിൽ രണ്ടുപേരും തമ്മിൽ ഫോൺസംഭാഷണങ്ങൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.