ബിക്കിനി ഇടാന്‍ പാടുപെട്ട ആലിയ

ബിക്കിനി ഇട്ട് ബോളിവുഡിനെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഹോട്ട്നായിക ആലിയ ഭട്ട്. ആദ്യ ചിത്രമായ സ്റ്റുഡന്‍റ് ഓഫ് ദ് ഇയറിന് ശേഷം ആലിയയെ ബിക്കിനി ഇട്ട് പ്രേക്ഷകര്‍ കാണുന്നത് ഇത് ആദ്യമാണ്.

പുതിയ ചിത്രമായ ഷാന്ദാറിലെ ആലിയാ ഭട്ടിന്റെ ബിക്കിനി സീന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു ദിവസം കൊണ്ട് മാത്രം ഷാന്ദാറിന്റെ യൂട്യൂബ് ട്രെയിലറിന് ലഭിച്ചത് പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരാണ്. എന്നാല്‍ ഈ ബിക്കിനി രംഗത്തിനായി താന്‍ ഒരുപാട് കഷ്ടപ്പെട്ടന്നാണ് ആലിയ ഭട്ട് പറയുന്നത്. ശരീരം പെര്‍ഫക്ട് ഷെയിപ്പിലാക്കാനാണ് ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നെന്ന് ആലിയ പറയുന്നു.

ഡയറ്റിലായിരുന്നു ഞാന്‍. വളരെ കുറച്ച് നേരമെ ആ രംഗമുള്ളെങ്കിലും അത് നന്നായി ചെയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആലിയ പറഞ്ഞു. വളരെ തണുപ്പുള്ളൊരു ദിവസമാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും ഷൂട്ടിംഗിന് കഴിഞ്ഞ ഉടന്‍ തന്നെ ആലിയ വസ്ത്രത്തിനായി ഓടിയെന്നും സംവിധായകന്‍ വികാസ് ബാല്‍ പറഞ്ഞു.

ക്യൂന്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബോളിവുഡ് സംവിധായകന്‍ വികാസ് ബഹലാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഫിലിം എന്നാണ് ഷാന്‍ദാറിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കരണ്‍ ജോഹര്‍,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരണ്‍ ജോഹര്‍ അതിഥി താരമായി എത്തുന്നുണ്ട്. ഷാഹിദ് കപൂറിന്റെ വിവാഹ ശേഷം റീലീസാകുന്ന ചിത്രം കൂടിയാണ് ഷാന്ദാര്‍.