എഫ്ടിഐഐ ചെയര്‍മാനെ ചൊല്ലി വിവാദം മുറുകുന്നു

ഫിലിം ആന്‍ഡ് ‍ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്ടിഐഐ) വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. ഗജേന്ദ്ര ചൗഹാനെ എഫ്ടിഐഐയുടെ ചെയര്‍മാനായി നിയമിച്ച കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയാണ് സമരം. ബിജെരി അംഗം കൂടിയായ ചൗഹാന്‍ പ്രശസ്ത ടെലിവിഷന്‍ പരന്പരയായിരുന്ന മഹാഭാരത്തില്‍ യുധിഷ്ഠിരന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ചൗഹാനെന്നും രാഷ്ട്രീയതാല്‍പര്യങ്ങള്‍ മുതലെടുത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, മുകേഷ് ഖന്ന, ഗിരീഷ് കര്‍ണാട് തുടങ്ങിയവര്‍ ഈ സ്ഥാനത്ത് ഇരുന്നവരാണ്.

നടി വിദ്യാ ബാലന്‍, സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ എന്നിവര്‍ എഫ്ടിഐഐയിലെ പുതിയ അംഗങ്ങളാണ്.