ആഞ്ജലീനയുടെ ‘അൺബ്രോക്കൺ’

ആഞ്ജലീന ജോളി

ഹോളിവുഡ് സൂപ്പർതാരംആഞ്ജലീന ജോളി സംവിധാനം ചെയ്യുന്ന ‘അൺബ്രോക്കൺ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാൻപട്ടാളം തടവുകാരനായി പിടിച്ച ഒളിംപിക് ഓട്ടക്കാരനായ ലൂയിസ് സാംപെറിൻസിന്റെ അനുഭവങ്ങളാണു പ്രമേയം.

ബ്രിട്ടീഷ് താരം ജാക്ക് കനേൽ ആണ് ലൂയിസായി എത്തുന്നത്. ഗാരറ്റ്, അലക്സ് റസ്സൽ, ജോർദാൻ പാട്രിക് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഡിസംബർ 25ന് പ്രദർശനത്തിനെത്തും.

ഹോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിലൊരാൾ, സ്വകാര്യതയിൽ പോലും ഏറ്റവും മാധ്യമശ്രദ്ധ നേടുന്ന സ്ത്രീ, പൊതുരംഗത്തും കാരുണ്യപ്രവർത്തനത്തിലും സജീവമായ വ്യക്തിത്വം എന്നീ നിലകളിലെല്ലാം ആഞ്ജലീന ജോളി പ്രശസ്തയാണ്. സംവിധായികയായുള്ള അരങ്ങേറ്റത്തിന് പിന്നിൽ ഭർത്താവും നടനുമായ ബ്രാഡ് പിറ്റിന്റെ എല്ലാപിന്തുണയുമുണ്ട്.