ഡ്യൂപ്പുമല്ല ഗ്രാഫിക്സുമല്ല; ടോം ക്രൂസിന്‍റെ കിടിലന്‍ പ്രകടനം

ഹോളിവുഡിന്‍റെ സൂപ്പര്‍ആക്ഷന്‍ താരം ടോം ക്രൂസിന് വയസ് അന്‍പത് കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ആക്ഷന്‍റെ കാര്യത്തില്‍ താരത്തെ വെല്ലാന്‍ മറ്റാരുമില്ലെന്ന് തെളിയിക്കുകയാണ് മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ പുതിയ ചിത്രത്തിലൂടെ.

സിനിമയുടെ റിലീസിന് മുന്‍പേ ചര്‍ച്ചയായ ഒന്നാണ് ടോം ക്രൂസ് വിമാനത്തില്‍ തൂങ്ങി നടത്തുന്ന അഭ്യാസപ്രകടനം. ഡ്യൂപ്പ് ഉപയോഗിച്ചാണോ കണ്ണഞ്ചിപ്പിക്കുന്ന ഈ സ്റ്റണ്ട് രംഗം ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരാധകര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ഡ്യൂപ്പ് പോയിട്ട് ഒരു ഗ്രാഫിക്‌സും പോലും ഇല്ലാതെയാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

ഈ രംഗത്തിന്‍റെ മേയ്ക്കിങ് വിഡിയോ പുറത്തുവന്നപ്പോഴാണ് സത്യം മനസ്സിലാകുന്നത്. ചിത്രത്തിന് വേണ്ടി ജീവന്‍ പോലും പണയത്തില്‍പ്പെടുത്തിയ സാഹസികതയാണ് ഈ രംഗത്ത് ടോം ക്രൂയിസ് പ്രകടിപ്പിച്ചതെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും. ചിത്രം ഈ വര്‍ഷം ജൂലൈ 30 ന് തിയറ്ററുകളിലെത്തും.