Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറില്‍ പ്രേതം; ഒഴിപ്പിച്ചതും നയന്‍താര

nayanthara-car

നയൻതാര നായികയാകുന്ന പുതിയ ഹൊറർ ത്രില്ലറാണ് ഡോറ. ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇതിനകം തരംഗമായിരുന്നു. സിനിമയിൽ ഒരു കാറിലാണ് പ്രേതബാധ കൂടുന്നത്.

nayanthara-car-1

സിനിമയുടെ ചിത്രീകരണത്തിനായി ഓസ്റ്റിൻ കാംബ്രിഡ്ജ് കാർ വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ ഈ കാർ മൂലം നയൻതാരയ്ക്ക് കിട്ടിയതോ മുട്ടനൊരു പണിയും. നയൻതാരയുമൊത്തുള്ള ഷൂട്ട് തുടങ്ങുന്ന സമയം കാർ സ്റ്റാർട്ട് ആകുകയില്ല. ഇങ്ങനെ കാറിന്റെ പുറകെ നടന്ന് സമയം പോയി നയൻസിന്റെ ഷൂട്ടിങ് ഡേറ്റ് പലതവണ മുടങ്ങി.

nayan-dora

പലരും പറഞ്ഞു പ്രേതബാധ തന്നെയാണെന്ന്. എന്തായാലും അവസാനം നയന്‍താര തന്നെ കാര്യം ഏറ്റെടുത്തു. കേരളത്തിൽ പ്രശസ്തമായ അമ്പലത്തിലെത്തി പ്രാർഥിക്കുകയും അവിടുന്ന് കിട്ടിയ പ്രസാദം കാറിൽ ചാർത്തുകയും ചെയ്തു.

അതിന് ശേഷം കാർ ഒരു കുഴപ്പവും സൃഷ്ടിച്ചിട്ടില്ലെന്നും മാത്രമല്ല ഷൂട്ടും കൃത്യസമയത്ത് നടക്കുകയും ചെയ്തെന്നാണ് അണിയറക്കാർ പറയുന്നത്.