Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ടിമുതലും ദൃക്സാക്ഷിയും ജൂൺ 30ന്

thondimuthalum-driksakshiyum-review

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രം ജൂൺ 30ന് തിയറ്ററുകളിലെത്തും. 

നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും പ്രേക്ഷകർക്കിടയില്‍ തരംഗമായിരുന്നു. പുറത്തിറങ്ങിയിരുന്നു. ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ, പുതുമുഖം നിമിഷ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ബിജിപാൽ ആണ് സംഗീതം. ചിത്രസംയോജനം കിരൺദാസ്.