Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ എന്ന വ്യക്തിയെ മാറിനിന്നു കണ്ടു പഠിക്കണം: അജ്മല്‍

ajmal-ameer

തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രത്തിൽ അഭിനയിച്ച് ശ്രദ്ധേയനായ അജ്മല്‍ അമീര്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ലോഹം. മാടമ്പിയില്‍ മോഹന്‍ലാലിന്‍റെ അനിയനായി അഭിനയിച്ച അജ്മല്‍ വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ്. ലോഹം വിശേഷങ്ങളുമായി അജ്മല്‍ മനോരമ ഓണ്‍ലൈനില്‍....

ലോഹം

പൂര്‍ണമായും ഒരു കൊമേഴസ്യൽ ഫിലിം ആണ് ലോഹം. ആക്ഷനും സമകാലീകമായ ചില വിഷയങ്ങളും ഇതിലുണ്ട്. തമിഴ് നാട്ടിലെ ഒരു മന്ത്രിയുടെ മകനായാണു ഞാൻ അഭിനയിക്കുന്നത്. എന്റെ സംഭാഷണങ്ങള്‍ തമിഴിലും ഇംഗ്ലീഷുമാണ്. ആദ്യമായാണ് ഒരു മലയാള സിനിമയിൽ ഞാൻ മലയാളം സംസാരിക്കാതെ അഭിനയിക്കുന്നത്.

ഒരു കാമിയോ ടൈപ്പ് ആയ വേഷമാണ് എനിക്ക്. വളരെ പോളീഷ്ഡ് ആയ ജീവിതരീതികളാണ് ആ കഥാപാത്രത്തിന്. സംവിധായകൻ രഞ്ജിത്തിനെ വളരെക്കാലമായി പരിചയമുണ്ട്. അദ്ദേഹം ‘ തിരക്കഥ’ സിനിമ ചെയ്യുന്ന സമയത്ത് തന്നെ എന്നെ വച്ചു സിനിമ ചെയ്യുവാനുള്ള ചർച്ചകൾ നടന്നിരുന്നു. മറ്റുള്ള ഭാഷകളിലെ തിരക്കും സമയക്കുറവും മൂലം നടന്നില്ല. ഇപ്പോൾ എന്റെ ഡേറ്റ് കിട്ടുകയും നല്ലൊരു പ്രോജക്ട് വരികയും ചെയ്തപ്പോൾ സിനിമ സംഭവിച്ചു. മലയാളത്തിൽ ഇന്നു കിട്ടാവുന്ന ഏറ്റവും നല്ല ഒരു ടെക്നിക്കൽ ക്രൂവിനൊപ്പമാണ് ലോഹം എന്ന സിനിമ ചെയ്യുന്നത്. അതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

ലാലേട്ടൻ

‘മാടമ്പി’യിൽ നിന്നും ഒരുപാടു വ്യത്യാസം ലാലേട്ടനിൽ ഞാൻ കണ്ടു. ഓരോ സിനിമ ചെയ്യുമ്പോഴും എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെയധികം അപ്ഡേറ്റ്ചെയ്യുന്ന ആളാണ് അദ്ദേഹം. ‘മാടമ്പി’യിൽ എനിക്കു അദ്ദേഹത്തിന്റെ അനുജന്റെ റോൾ ആയിരുന്നു. ഈ സിനിമയിൽ തികച്ചും ഇരു ധ്രുവങ്ങളിലുള്ള രണ്ടു കഥാപാത്രങ്ങളാണ് ഞങ്ങൾക്ക്. കൂടെ ജോലി ചെയ്യുന്നവർക്ക് അദ്ദേഹം വളരെ കംഫർട്ടബിൾ ആയ ഒരു നടനാണ്. എന്നെ സംബന്ധിച്ചു മോഹൻലാൽ എന്ന വ്യക്തിയെ മാറിനിന്നു കണ്ടു പഠിക്കുവാനാണ് ഇഷ്ടം. ഇത്രയും വലിയ ഒരു സ്റ്റാർഡം ഉള്ളപ്പോഴും ആളുകളോടു അദ്ദേഹം പെരുമാറുന്ന രീതിയൊക്കെയാണു ഞാൻ ശ്രദ്ധിക്കാറുള്ളത്.

മാടമ്പിക്കു ശേഷം ഇടവേള

ഞാൻ എന്നും അന്യഭാഷകളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന ഒരാളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കൂടുതൽ ചെയ്യുന്നത് തെലുങ്ക് സിനിമ ആണ്. ‘മാടമ്പി’ക്കു ശേഷം എന്നെ സിനിമയിൽ കാണുന്നില്ല എന്നു പറയുന്നവർ തമിഴ് സിനിമയും തെലുങ്കുമൊന്നും കാണുന്നില്ലെന്നു തോന്നുന്നു. പിന്നെ, മറ്റു ഭാഷകളിൽ കൂടുതൽ ശ്രദ്ധിക്കുന്നതു കൊണ്ട് എനിക്ക് വളരെയധികം പ്രതിഫലം തരേണ്ടിവരുമെന്നു ആളുകൾ കരുതുന്നുണ്ടാകും.

ശരിക്കും മുന്തിയ പ്രതിഫലം തരേണ്ടിവരുമോ?

മറ്റുള്ള ഭാഷകളിലെപ്പോലെ മലയാളത്തിൽ അത്ര വലിയ പ്രതിഫലം നോക്കാൻ പറ്റില്ല. നല്ല കഥാപാത്രങ്ങളും ടെക്നിക്കൽ ക്രൂവുമാണ് ഞാൻ ഇവിടെ നോക്കുന്നത്. മലയാളത്തിലെ ചെയ്തിരിക്കുന്ന എല്ലാ സിനിമകളിലും പ്രതിഫലത്തിൽ കോംപ്രമൈസ് ചെയ്തു തന്നെയാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.