Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ഗൗതമിയും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

gauthami-wedding

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.

gauthami-wedding-1

വിവാഹശേഷം സുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. ദുൽക്കർ, സണ്ണി വെയ്ൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ പങ്കെടുത്തു.

gauthami-wedding-2

ദുൽക്കർ നായകനായ സെക്കൻഡ്ഷോയിലൂടെയായിരുന്നു ഗൗതമിയുടെയും ശ്രീനാഥിന്റെയും സിനിമയിലേക്കുള്ള അരങ്ങേറ്റം. ദുൽക്കറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു സെക്കൻഡ് ഷോ.

gauthami-wedding-4

യുവതാരങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ കൂതറയായിരുന്നു ശ്രീനാഥിന്റെ രണ്ടാമത്തെ ചിത്രം. മോഹന്‍ലാലും സണ്ണി വെയ്‌നും ഭരത്തും കഥാപാത്രങ്ങളായെത്തിയ കൂതറയിലും ഗൗതമി നായികയായി എത്തി. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്‌ലെയ്‌സി'ല്‍ ഗൗതമി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

gauthami-wedding-6

കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ശ്രീനാഥിന്റെ അച്ഛന്‍ രാജേന്ദ്രനാഥും അമ്മ മീരയുമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളെജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറങ്ങില്‍ ബിരുദധാരിയായ ശ്രീനാഥ് പിന്നീട് നോയ്ഡയിലെ ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും പരിശീലനം നേടിയിരുന്നു. സംവിധായകന്‍ രഞ്ജിത്തിനെ നായകനാക്കി ജയരാജ് ഒരുക്കിയ ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ശ്രീനാഥിന്റെ തുടക്കം.

ആലപ്പുഴ സ്വദേശികളായ മധുനായരുടെയും ശോഭയുടെയും മകളാണ് ഗൗതമി. ഗൗതമിയുടെ കുട്ടിക്കാലം കുവെത്തിലായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളെജില്‍നിന്നുമാണ് സൈക്കോളജിയില്‍ ബിരുദം കരസ്ഥാമാക്കിയത്.  ലൗ കം അറേഞ്ച്ഡ് മാര്യേജാണെന്നാണ് വിവാഹത്തെക്കുറിച്ച് ഗൗതമി മനോരമ ഓൺലൈനോട് പ്രതികരിച്ചത്.

Your Rating: