‌‌വിവാഹശേഷം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് കാവ്യ

വിവാഹശേഷം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നടക്കുകയായിരുന്നു കാവ്യ മാധവൻ. ഫെയ്‌സ്ബുക്കിൽ സജീവമായിരുന്ന കാവ്യയെ പിന്നീട് അതിലും കാണാതായി.എന്നാലിപ്പോൾ ഇടവേളയ്ക്കു ശേഷം കാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് കാവ്യ. 

ദിലീപ് ഷോ 2017 ന്റെ പ്രൊമോ വിഡിയോയിലൂടെയാണ് കാവ്യ തിരിച്ചെത്തിയിരിക്കുന്നത്. പരിപാടിയിൽ വീണ്ടും താന്‍ ചിലങ്കയണിയുന്ന വിശേഷങ്ങള്‍ പങ്കുവച്ചാണ് കാവ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ‍‍‍‍

ഇത്തവണ മറ്റൊരു പ്രത്യേകതകൂടിയുണ്ട്, നിരവധി സിനിമകളിൽ തന്റെ നായികയായ കാവ്യ മാധവന്‍ കാവ്യാ ദിലീപായി ചിലങ്കകള്‍കെട്ടി അരങ്ങില്‍ എത്തുന്നു. ദിലീപിന്റെ ചിരിയുടെ ചിലങ്കയ്ക്ക് കാവ്യനൃത്തത്തിന്റെ നൂപുരമണികളുടെ ആരവം അകമ്പടിയേകും.

കലാഭവന്റെ വേദിയില്‍ മൈക്കിനുമുന്നില്‍ നിന്നു അനുകരണകലയ്ക്കു പുതിയ നിറവുംഭാവും നൽകിയ ഗോപാലകൃഷ്ണന്‍... മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉന്നതങ്ങളില്‍ൽ വിലസുമ്പോഴും തന്റെ കലാസപര്യയുടെ തട്ടകമായ മിമിക്രിയുടെ വേദിയിലേക്കു വീണ്ടുമൊരു സാധാരണക്കാരനായി എത്തുന്നു.

ജനസാമാന്യത്തിന്റെ നടുവില്‍ ചിരിയുടെ അമിട്ടിനു തിരികൊളുത്താന്‍... പാഴാക്കരുത് ഈ രസഗുളം..ദിലീപുണ്ട് അമേരിക്കയില്‍, മലയാളികളെ ചിരിപ്പിക്കാന്‍...ചിരിക്കാന്‍ പഠിപ്പിക്കാന്‍...ഇതിനെല്ലാം നേതൃത്വം നൽകി നമുക്ക് പ്രിയപ്പെട്ട നാദിർഷയും.