ഏരീസ് പ്ലെക്സ് തിയറ്ററിന് രാജമൗലി ടീമിന്റെ അംഗീകാരം

ബാഹുബലി കാണണമെങ്കിൽ അത് ഏരീസ് മൾടിപ്ലക്സിൽ നിന്നും കാണണം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദൃശ്യാനുഭവമാണ് ഏരീസ് പ്ലെക്സ് തിയറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് അനുഭവപ്പെടുക. ഇപ്പോഴിതാ ഏരീസ് പ്ലെക്സിനെ അനുമോദിച്ച് ബാഹുബലി ടീം. ബാഹുബലി പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലെ ഏറ്റവും മികച്ച സ്ക്രീനിനു ലഭിക്കുന്ന പുരസ്കാരമാണ് രാജമൗലിയും ടീമും ഈ തിയറ്ററിന് സമ്മാനിച്ചത്. കൂടാതെ ഇതേ തിയറ്ററിലെ ഓഡി വണ്‍ സ്ക്രീനിൽ ബാഹുബലിയുടെ ഫോർ കെ പ്രിന്റ് എത്തിയിട്ടുണ്ടെന്ന് ഏരീസിന്റെ ഉടമയായ സോഹൻ റോയ് പറഞ്ഞു.

തലസ്ഥാനത്തെ ഏരീസ് പ്ലക്സ് എസ്എൽ തിയറ്റർ കോംപ്ലക്സ് ആറു സ്ക്രീനുകളുള്ള സമ്പൂർണ മൾട്ടിപ്ലക്സ് ആണ്. ഫോർകെ പ്രൊജക്ടറും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനവുമുള്ള തിയറ്ററും ടു കെ പ്രൊജക്ടറും 7.1 ചാനൽ ശബ്ദസംവിധാനവുമുള്ള തിയറ്ററുകളും ഏരീസിന്റെ പ്രത്യേകതയാണ്.

മുമ്പ് ബാഹുബലി ആദ്യഭാഗം എസ്എൽ ഏരീസ് പ്ലക്സ് സ്ക്രീൻ വൺ തിയറ്ററിൽ നിന്നും 1.4 കോടി നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച കൺവർട്ടഡ് തിയറ്ററിനുള്ള അവാർഡ് ചെന്നൈ സിനി എക്സ്പോയിൽ ഏരീസ് പ്ലക്സിനു ലഭിച്ചിരുന്നു.