ഇളയദളപതിയ്ക്ക് സണ്ണി െവയ്ന്റെ പിറന്നാൾ സമ്മാനം

തമിഴകത്തിന്റെ സൂപ്പർതാരം ഇളയദളപതി വിജയ്‌യുടെ പിറന്നാൾ ദിനമാണിന്ന്. ഈ പിറന്നാൾ ദിനത്തിൽ വിജയ്‌യ്ക്ക് ഒരു അടിപൊളി സമ്മാനവുമായി എത്തിയിരിക്കുകയാണ് സണ്ണി വെയ്ൻ. സണ്ണി ഒറ്റയ്ക്കല്ല കൂട്ടത്തിൽ അപ്പാനി രവിയും (ശരത് കുമാർ) ഗ്രിഗറിയുമുണ്ട്.

സണ്ണി വെയ്‍ൻ കടുത്ത വിജയ് ആരാധകനായി എത്തുന്ന പോക്കിരി സൈമണിന്റെ ടീസറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ജിജോ ആന്റണിയാണ് സംവിധാനം.

ഡോ. കെ അമ്പ‍ാടിയുടെ തിരക്കഥയിൽ കൃഷ്ണൻ സേതുകുമാർ നിർമിക്കുന്ന ചിത്രത്തിൽ നെടുമുടിവേണു, ജാനകി, ബിറ്റോ ഡേവിഡ് തുടങ്ങിയവരും അഭിനയിക്കുന്നു. പ്രയാഗ മാർട്ടിനാണ് നായിക.

കൊന്തയും പൂണൂലും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംവിധായകനാണ് ജിജോ ആന്റണി. പൃഥ്വിരാജ് നായകനായ ഡാർവിന്റെ പരിണാമായിരുന്നു  ജിജോ ആന്റണിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.