Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന് വില്ലത്തി കജോൾ; വിഐപി 2 ട്രെയിലർ

kajol-dhanush

ധനുഷ്, കജോൾ, അമല പോൾ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം വിഐപി 2വിന്റെ ട്രെയിലർ പുറത്തിറങ്ങി. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് കഥയും സംഭാഷണവും ധനുഷ് ആണ്. 2014ൽ പുറത്തിറങ്ങിയ സൂപ്പ‍ർഹിറ്റ് ചിത്രം വേലിയല്ലാ പട്ടധാരിയുടെ തുടർച്ചയാണിത്. ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി, വിവേക്, മോണൽ എന്നിവരാണ് മറ്റുതാരങ്ങൾ.  

Velai Illa Pattadhaari 2 - Official Trailer | Dhanush, Kajol, Amala Paul | Soundarya Rajinikanth

സമീർ താഹിർ ആണ് ഛായാഗ്രഹണം. സമീറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. പ്രിയദർശന്റെ സില സമയങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം.