വിനയന്റെ വിലക്ക് നീക്കി ‘അമ്മ’

സംവിധായകന്‍ വിനയന് ഏര്‍പെടുത്തിയിരുന്ന വിലക്ക് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നീക്കി. ഇനി അമ്മ അംഗങ്ങൾക്ക് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാനും തടസ്സമില്ല.

തന്റെ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനയന്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് വിനയനുള്ള വിലക്ക് നീക്കുന്നതായി സംഘടന അറിയിച്ചത്. 

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കിയായിരിക്കും വിനയന്റെ പുതിയ ചിത്രം. സിദ്ദിഖ്, ഗണേഷ് കുമാര്‍ എന്നിവർ ചിത്രത്തിൽ അഭിനയിക്കും.