സൂര്യയുടെ പിറന്നാൾ ആഘോഷിച്ച് അനുശ്രീ

തമിഴകത്ത് മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് സൂര്യ. പ്രേക്ഷകർ മാത്രമല്ല താരങ്ങളും അദ്ദേഹത്തിന്റെ ആരാധകരാണ്. നടി അനുശ്രീ സൂര്യയുടെ കടുത്ത ആരാധികയാണ്. സൂര്യയുടെ വലിയ ആരാധികയായ അനുശ്രീ കൊട്ടരക്കരയില്‍ വെച്ച് സൂര്യയുടെ ആരാധകർക്കൊപ്പം കേക്ക് മുറിച്ചു കൊണ്ടാണ് സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോ അനുശ്രീ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.

കൊട്ടാരക്കര കലയപുരം ആശ്രയിലെ അന്തേവാസികളോടൊപ്പമായിരുന്നു ആഘോഷം. അനുശ്രീ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥനം നേടിയ സൃഷ്ടി സുരേഷും സംഘവും കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് അന്തേവാസികൾക്ക് ഭക്ഷണ വിതരണവും നിർദ്ധരായ കുട്ടികൾക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി. പ്രസിഡൻ്റ് ആദർശ് സെക്രട്ടറി ശ്രീരാജ്, ട്രഷറർ അപ്പൂസ് ജോർജ്, ഭാരവാഹികളായ അമീൻ, അമൽ, നന്ദു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.